രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകി

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ നൽകി. നിലവിൽ അഡീ. ചീഫ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. കേരളത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി

പത്ത് വർഷം കൂടെ സർവീസ് കാലാവധി ശേഷിക്കെയാണ് നടപടി. കേന്ദ്ര-സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയാണ് അദ്ദേഹത്തെ പിരിച്ചുവിടാൻ തീരുമാനമെടുത്തത്. കേന്ദ്ര സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു. സുപ്രധാന തസ്തികകൾ വഹിക്കുമ്പോൾ ഓഫീസുകളിൽ ഹാജാരായില്ല. കേന്ദ്രസർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സർക്കാർ രേഖകളില്ല തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന് നേരെയുള്ളത്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ കലക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാറിൽ വി എസ് സർക്കാർ ഏർപ്പെടുത്തിയ ദൗത്യസംഘത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം. എസ് എസ് എൽ സി, പ്രിഡിഗ്രി, ഐഐടി, സിവിൽ സർവീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് രാജു നാരായണ സ്വാമിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *