രാജ്യസഭാ സീറ്റ് വിവാദം: സുധീരന്റേത് പാർട്ടി നിലപാടല്ലെന്ന് ഹസൻ; പൊട്ടിത്തെറിച്ച് കെഎം മാണി

രാജ്യസഭാ സീറ്റ് വിവാദത്തിൽ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ യുഡിഎഫ് യോഗത്തിൽ വിമർശനം. കെ എം മാണിയടക്കമുള്ള നേതാക്കളാണ് സുധീരനെതിരെ വിമർശിച്ചത്.

അതേസമയം വി എം സുധീരന്റേത് പാർട്ടി നിലപാടല്ലെന്ന് എംഎം ഹസൻ പറഞ്ഞു. താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. സുധീരൻ ഒരു ചാഞ്ചാട്ടക്കാരനാണെന്ന് കെ എം മാണി പറഞ്ഞു. സുധീരൻ യോഗത്തിന് എത്തിയിരുന്നുവെങ്കിൽ ഇത് മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യുഡിഎഫ് യോഗം ചേർന്നത്. എന്നാൽ സുധീരനെതിരായ വിമർശനങ്ങൾ മാത്രമായി യോഗം മാറുകയായിരുന്നു. യുഡിഎഫ് യോഗം അടുത്ത മാസം വീണ്ടും ചേരും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *