അഴിമതി കേസിൽ രാകേഷ് അസ്താനയുടെ അറസ്റ്റ് ഡൽഹി ഹൈക്കോടതി തടഞ്ഞു

  • 6
    Shares

സിബിഐ അഴിമതി കേസിൽ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അറസ്റ്റ് ഡൽഹി ഹൈക്കോടതി തടഞ്ഞു. ഈ മാസം 29 വരെ അസ്താനയെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെ എതിർത്താണ് അസ്താന കോടതിയെ സമീപിച്ചത്. മാംസ കയറ്റുമതി വ്യാപാരി മൊയിൻ ഖുറേഷിക്കെതിരായ ഹവാല കേസ് കൈക്കൂലി വാങ്ങി അസ്താന ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം

കേസ് കെട്ടിച്ചമച്ചതാണെന്ന് അസ്താനയുടെ അഭിഭാഷകൻ വാദിച്ചു. സിബിഐ സ്‌പെഷ്യൽ ഡയറക്ടർക്ക് എതിരെ മുൻകൂർ അനുമതി തേടാതെയുള്ള ഏത് അന്വേഷണവും നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസ്താനക്കെതിരെ ചുമത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *