വിദ്യാർഥിനിയുടെ ആത്മഹത്യ: ഫാത്തിമ കോളജിലെ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

  • 7
    Shares

കൊല്ലം ഫാത്തിമ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. നിഷ, ലില്ലി, സജിമോൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോളജിലെ ഇന്റേണൽ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി

രാഖിയുടെ ആത്മഹത്യക്ക് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണം ഉയർന്നിരുന്നു. പരീക്ഷക്ക് കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകർ രാഖിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോളജിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി തീവണ്ടിക്ക് മുന്നിൽ ചാടി മരിക്കുകയായിരുന്നു. നവംബർ 28 ബുധനാഴ്ചയാണ് സംഭവം


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *