രാമക്കൽമേട്ടിൽ ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് മറിഞ്ഞു ഒരു വിദ്യാർഥി മരിച്ചു; എട്ട് പേർക്ക് പരുക്ക്

  • 5
    Shares

രാമക്കൽമേട്ടിൽ ഓഫ് റോഡ് സവാരി നടത്തിയ ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. ഏഴ് വിദ്യാർഥികളും ഡ്രൈവറുമടക്കം എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം ഗുഡ് ഷെപ്പേർഡ് ഐടിഐ വിദ്യാർഥി ശ്രീജിത്ത്(19) ആണ് മരിച്ചത്.

അനധികൃതമായി നടത്തുന്ന ഓഫ് റോഡ് സവാരിക്കിടെയാണ് അപകടം. രാമക്കൽമേട് കുരുവിക്കാനം കാറ്റാടിപാടത്ത് നിന്നാണ് ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഗിരീഷ്, കോ ഓർഡിനേറ്റർ അഖിൽ വിദ്യാർഥികളായ അഭിജിത്ത്, സോനു, ഷെഫീഖ്, ഹാബിൻ, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *