രാമനാട്ടുകരയിൽ കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഒരു മരണം, 15 പേർക്ക് പരുക്ക്; പരുക്കേറ്റവരുടെ വിവരങ്ങൾ

  • 7
    Shares

കോഴിക്കോട് കെ എസ് ആർ ടി സി ബസും പിക്കപ്പ് മിനി ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവർ താനൂർ സ്വദേശി ഇസ്മായിലാണ് മരിച്ചത്. ബസ് യാത്രക്കാരായ 14 പേർക്ക് പരുക്കേറ്റു.

പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസും താനൂരിലേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ എട്ട് മണിയോടെ രാമനാട്ടുകാര കണ്ടായി പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചായിരുന്നു അപകടം.

പുളിക്കൽ പുതിയ വീട്ടിൽ ആരിഫ, മുറയൂർ ബുഷ്‌റ മൻസിലിൽ ഷമീർ ബാബു, മലപ്പുറം മുനിയൻ ഹൗസിൽ ഹംസ, പുളിക്കൽ എടച്ചേരി വീട്ടിൽ ലളിത, മലപ്പൂറം വെന്നിയൂർ കിഴക്കേടത് മമ്മദ് കോശി, കൊണ്ടോട്ടി കൊണ്ടറാകത്ത് ആരിഫ, പാലക്കാട് മൂന്നുവളപ്പ് സുരേഷ്, അരിമ്പ്ര ഏട്ടതുണ്ട് രായിൻകുട്ടി, മലപ്പുറം മുണ്ടപറമ്പ് തന്നിക്കൽ ബിനു ഫ്രാൻസിസ്, പെരിന്തൽമണ്ണ അറയിക്കൽ സുരേഷ്‌കുമാർ, മലപ്പുറം ആലിപ്പറമ്പിൽ കുന്നുക്കുഴിയിൽ ഹാറുൽ റഷീദ്, കോഴിക്കോട് പാറമ്മൽ പെരിച്ചനി പറമ്പ് സജീഷ്, കോട്ടയം കൊല്ലത്ത് വീട്ടിൽ ആര്യ വിജയൻ, പുളിക്കൽ എടച്ചേരി വീട്ടിൽ ശശി എന്നിവർക്കാണ് പരുക്കേറ്റത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *