സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം

  • 6
    Shares

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാമായണ മാസത്തെ ആർ എസ് എസ് വർഗീയ പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യത്തിനും ദുർവിനിയോഗം ചെയ്തുവരികാണ്. ഇതിനെ ചെറുക്കുന്നതിന് സംസ്‌കൃതസംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്

സംസ്‌കൃതസംഘം സിപിഎമ്മിന് കീഴിലുള്ള സംഘടനയല്ല. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികൾ കർക്കിടക മാസത്തിലെ രാമായണ പാരായണമല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇത് കർക്കിടക മാസത്തിലൊതുങ്ങുന്ന പ്രത്യേക പരിപാടിയല്ല. ഈ പരിപാടിയെ സിപിഎമ്മിനെതിരായ പ്രചാരണമാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *