പൂർണമായ ഭരണസ്തംഭനം; സംസ്ഥാനം നാഥനില്ലാ കളരിയായെന്ന് പ്രതിപക്ഷ നേതാവ്

  • 14
    Shares

സംസ്ഥാനത്ത് പൂർണമായ ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് ഒരു മെമ്മോറാണ്ടം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. എന്നിട്ടും ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് വിചിത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കേന്ദ്രത്തിൽ നിന്നും നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതൽ ലഭിച്ചിട്ടില്ല. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകൾ നടത്തുന്നുവെന്ന് പറയുന്നതല്ലാതെ എങ്ങും എത്തിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭാ യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. നയപരമായ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

നാഥനാല്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകിടംമറിഞ്ഞു. പുനർനിർമാണത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുനീങ്ങുന്നില്ല. അത്യാവശ്യ ചെലവുകൾക്ക് കൊടുക്കുമെന്ന് പറഞ്ഞ 10000 രൂപ പോലും എല്ലാവർക്കും ലഭിച്ചിട്ടില്ല.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *