കാര്യങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്ന് ചെന്നിത്തല

  • 15
    Shares

പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാടാണിത്, ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പുരോഗമന കാഴ്ചപ്പാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കേരളത്തിലെ 99 ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശനത്തിന് എതിരാണെന്ന് രമേശ് ചെന്നിത്തല

കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്ന് ചെന്നിത്തല പരിഹസിച്ചു. പുനപ്പരിശോധന ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി ശരിയല്ല. ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ വിധിയെ മറികടക്കാനാകുവെന്നും ചെന്നിത്തല പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *