മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമെന്ന് രമേശ് ചെന്നിത്തല; കുട്ടനാടിലെ ജനങ്ങളെ അവഗണിച്ചു

  • 8
    Shares

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനായുള്ള അവലോകന യോഗത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിത ബാധിത പ്രദേശമായ കുട്ടനാട് സന്ദർശിക്കാതെ മടങ്ങിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി

കുട്ടനാട് സന്ദർശിക്കാതെ പോയ മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണ്. പ്രളയ ദുരന്തം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് എംപിമാരായ കെസി വേണുഗോപാൽ, കൊടിക്കുന്നേൽ സുരേഷ് എന്നിവരാണ്. ഇവരെയും യോഗ വിവരം അറിയിച്ചത് ഇന്നലെ വൈകുന്നേരമാണ്. കുട്ടനാട് ജനതയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് തങ്ങൾ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *