ആർ എസ് എസിന് അഴിഞ്ഞാടാൻ സർക്കാർ അവസരമൊക്കിയെന്ന് രമേശ് ചെന്നിത്തല
ശബരിമലയിൽ ആർ എസ് എസിന് അഴിഞ്ഞാടൻ സർക്കാർ അവസരമൊരുക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി വിധിക്ക് ശേഷം നട തുറക്കുമ്പോൾ ശബരിമലയുടെ നിയന്ത്രണം പൂർണമായും ആർഎസ്എസിന്റെ കയ്യിലായിരുന്നു. വിവേകപൂർവമായി പ്രവർത്തിക്കാൻ സർക്കാരിന് ലഭിച്ച അവസരമാണ് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ തീരുമാനമെന്നും വിശ്വാസ സംരക്ഷണയാത്ര നടത്തുന്ന കോൺഗ്രസിന്റെ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഇത്ര ധൃതി എന്താണെന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ചോദിക്കുന്നത്. സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറയുന്നു. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ യുഡിഎഫ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു