പന്തളം കുടുംബത്തെ പറഞ്ഞപ്പോ ചെന്നിത്തലക്ക് നൊന്തു; തന്ത്രിമാരെയും വിമർശിക്കരുത്

  • 19
    Shares

രാജഭരണമൊക്കെ അവസാനിച്ചിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാജഭക്തിക്ക് ഇപ്പോഴും ഒരു കുറവുമില്ല. ശബരിമല വിഷയത്തിൽ സർക്കാരിനെയും കോടതിയെയും തള്ളി രാജഭരണ നിലപാട് സ്വീകരിക്കുന്ന പന്തളം കുടുംബം പ്രതിനിധിയെ മന്ത്രിമാർ തിരുത്തിയതാണ് ചെന്നിത്തലയെ വേദിപ്പിച്ചത്. രാജകുടുംബത്തെയും തന്ത്രിമാരെയും അധിക്ഷേപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.

സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരികയുള്ളുവെന്ന ബിജെപി വാദത്തെയും ചെന്നിത്തല തള്ളി. പി എസ് ശ്രീധരൻ പിള്ളക്ക് ഭരണഘടന അറിയില്ല. ഓർഡിനൻസിനായി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തണമെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *