വിവാഹത്തിന് ശേഷം രമേശ് ചെന്നിത്തലയുടെ മകനും വധുവും പോയത് തീവണ്ടിയിൽ

  • 225
    Shares

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിതിന്റെ വിവാഹം കഴിഞ്ഞു. ശ്രീജയാണ് വധു. വിവാഹത്തിന് ശേഷം വരനും വധുവും തിരുവനന്തപുരത്തേക്ക് പോയത് തീവണ്ടിയിലാണ്. ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ഇരുവരും വൈകുന്നേരത്തെ ജനശതാബ്ദിക്ക് തിരുവനന്തപുരത്തേക്ക് തിരിച്ചത്.

വിവാഹ വേഷത്തിൽ ഇരുവരെയും കണ്ട യാത്രക്കാർക്കും കൗതുകമായി. നിരവധി പേർ വരനും വധുവിനുമൊപ്പം സെൽഫിയെടുക്കാനും താത്പര്യം പ്രകടിപ്പിച്ചു. രമേശ് ചെന്നിത്തലയും ഭാര്യ അനിതയും ഇവർക്കൊപ്പമുണ്ടായിരുന്നു. അങ്കമാലി അഡ്‌ലാക്‌സ് കൺവെൻഷൻ സെന്ററിൽ ഞായറാഴ്ചയായിരുന്നു രോഹിതിന്റെയും ശ്രീജയുടെയും വിവാഹം. മുഖ്യമന്ത്രി അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *