രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആലത്തൂരിൽ ജയം ഉറപ്പാണെന്ന് അവകാശപ്പെട്ടാണ് രാജി.

ബ്ലോക്ക് പഞ്ചായത്തിൽ 19 അംഗ ഭരണസമിതിയിൽ യുഡിഎഫിന് പത്തും എൽ ഡി എഫിന് ഒമ്പതും അംഗങ്ങളുണ്ട്. ആലത്തൂരിൽ രമ്യ വിജയിക്കുകയാണെങ്കിൽ ബ്ലോക്ക് അംഗത്വമടക്കം ഒഴിയേണ്ടി വരും. ഇതോടെ ഭരണസമിതിയിലെ അംഗങ്ങളുടെ നില തുല്യമാകുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യമായി വരികയും ചെയ്യും

ഇപ്പോൾ രാജി വെക്കുകയാണെങ്കിൽ രമ്യക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം നിലനിർത്തുകയും വോട്ട് ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പിക്കാനുമാകും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *