രമ്യയെ കല്ലെറിയുന്നത് കോൺഗ്രസുകാർ, ചതിക്കല്ലേ എന്ന് അലറി വിളിച്ച് അനിൽ അക്കര; ആലത്തൂരിലെ യുഡിഎഫ് നാടകം പൊളിയുന്നു

ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന പ്രചാരണം യുഡിഎഫുകാർ കെട്ടിച്ചമച്ചതെന്ന് വ്യക്തമാകുന്നു. കല്ലേറിൽ പരുക്ക് പറ്റിയെന്ന് അവകാശപ്പെട്ട് രമ്യാ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഒരു പരുക്കുമില്ലാത്ത രമ്യ നടന്നുപോകുന്നതും ആശുപത്രിയിൽ ദൃശ്യ മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ വേദന അഭിനയിക്കുന്നതിന്റെയും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

രമ്യയുടെ പ്രചാരണ വാഹനത്തിന് നേരെ കല്ലെറിയുന്നത് കോൺഗ്രസുകാർ തന്നെയാണെന്ന് തെളിയിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസുകാർ കല്ലെറിയുമ്പോൾ ചതിക്കല്ലേടാ എന്ന് അനിൽ അക്കര എംഎൽഎ അലറി വിളിക്കുന്നതും വിഡിയോയിൽ കാണം. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം സഹതാപ വോട്ടുകൾ കൂടി പിടിച്ചെടുക്കാനുള്ള രമ്യയുടെ നാടകമാണ് ഇതുവഴി പൊളിയുന്നത്.

ചതിക്കല്ലേ കല്ലെറിയല്ലേ എന്ന് കൊങ്ങികളോട് അനില്‍ അക്കര. പഴി സിപിഎമ്മിന്റെ തലയിലും

Posted by Oopers on Sunday, 21 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *