രമ്യാ ഹരിദാസിനെതിരായ പരാമർശം: ചെന്നിത്തലയുടെ പരാതി ഐജിക്ക് കൈമാറി, തിരൂർ ഡി.വൈ.എസ്.പി അന്വേഷിക്കും

Loading...
  • 17
    Shares

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ എൽ ഡി എഫ് കൺവീനർ അധിക്ഷേപ പരാമാർശം നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നൽകി. ഡിജിപി പരാതി ഐജിക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൻമേൽ തിരൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണചുമതല.

സ്ഥാനാർഥി രമ്യാ ഹരിദാസ് ആലത്തൂർ ഡി.വൈ.എസ്.പിക്കും പരാതി നൽകിയിരുന്നു. പൊന്നാനിയിൽ പി വി അൻവറിന്റെ പ്രചാരണ പരിപാടിക്കിടെയാണ് എ വിജയരാഘവൻ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതായി യുഡിഎഫ് ആരോപിക്കുന്നത്. എന്നാൽ തന്റെ പരാമർശം ദുരുദ്ദേശപരമായിരുന്നില്ലെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടുകിട്ടിയ ആയുധം പരമാവധി ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പേ പാണക്കാട് പോകും. കെ മുരളീധരൻ പോയി, ആലത്തൂരിലെ സ്ഥാനാർഥി പെൺകുട്ടി, ആദ്യം അവർ പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അത് പോയിട്ടുണ്ട്, എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം

കുഞ്ഞാലിക്കുട്ടിയെ കണ്ടുവെന്നതിൽ ദു:സൂചനയുണ്ടെന്നാണ് യുഡിഎഫുകാർ തന്നെ ആരോപിക്കുന്നത്. ഇത് തന്നെ ആക്ഷേപിക്കുന്ന തരത്തിലാണെന്നും തന്റെ സ്വഭാവത്തെ കുറിച്ച് തന്റെ നാട്ടിലുള്ളവരോട് ചോദിക്കണമെന്നും രമ്യ പറഞ്ഞിരുന്നു. വിജയരാഘവന്റെ പരാമർശത്തിൽ എൽ ഡി എഫിലും അസംതൃപ്തി പുകയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *