രണ്ടാമൂഴത്തിന് കോടതിയുടെ സ്‌റ്റേ; നടപടി എംടിയുടെ ഹർജിയിൽ

  • 7
    Shares

രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം കോടതി തടഞ്ഞു. കോഴിക്കോട് മുൻസിഫ് കോടതിയാണ് ചിത്രീകരണം തടഞ്ഞത്. രചയിതാവ് എം ടി വാസുദേവൻ നായർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ചിത്രത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടാണ് എം ടി കോടതിയെ സമീപിച്ചത്.

നിരന്തര പഠനവും ഗവേഷണവും നടത്തിയാണ് രണ്ടാംമൂഴം കഥയുണ്ടാക്കിയതെന്നും തന്റെ ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നും എം ടി ആരോപിക്കുന്നു. മൂന്ന് വർഷത്തേക്കാണ് കരാർ നൽകിയത്. ഈ കാലത്തിനിടയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ നാല് വർഷമായിട്ടും സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാതെ വന്നതോടെയാണ് എംടി കോടതിയെ സമീപിച്ചത്

സംവിധായകനുമായി വഴക്കിട്ടിട്ടല്ല പിൻമാറ്റമെന്നും കരാർ ലംഘനം നടത്തിയതു കൊണ്ടാണെന്നും എംടി വിശദീകരിക്കുന്നു. സിനിമയാക്കാൻ ആഗ്രഹിച്ച് മറ്റാരെങ്കിലും സമീപിക്കുകയാണെങ്കിൽ തിരക്കഥ നൽകുന്ന കാര്യം ആലോചിക്കുമെന്നും എംടി പറഞ്ഞു

എംടിയെ നേരിട്ട് കണ്ട് ക്ഷമ പറയുമെന്നും സിനിമ നടക്കുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. തിരക്കഥ സംബന്ധിച്ച വിവാദങ്ങൾ അറിയില്ലെന്നും രണ്ടാമൂഴം സിനിമയാക്കുമെന്നും നിർമാതാവ് ബി ആർ ഷെട്ടിയും പ്രതികരിച്ചിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *