ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് അതിസാരമെന്ന് വ്യാജപ്രചാരണം നടത്തിയ ഗായികക്കെതിരെ കേസെടുക്കും
തൃപ്പുണിത്തുറയിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായിക രഞ്ജിനി ജോസിനെതിരെ പോലീസ് കേസെടുക്കും. തൃപ്പുണിത്തുറ ബോയ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെ കുട്ടികൾക്കാണ് അതിസാരമുണ്ടെന്ന് ഫേസ്ബുക്ക് വീഡിയോ വഴി രഞ്ജിനി പ്രചരിപ്പിച്ചത്. കുട്ടികൾക്ക് അതിസാരമുണ്ടെന്നും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായിക പറഞ്ഞത്.
ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്യാമ്പാണ് തൃപ്പുണിത്തുറയിലേത്. ഗായികയുടെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നു. എംഎൽഎ എം സ്വരാജും ഗായികയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്