കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാം ഡ്രൈവറെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി

കല്ലട ബസിൽ പീഡനശ്രമത്തെ തുടർന്ന് രണ്ടാം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകായയിരുന്നു യുവതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് പ്രതിയെ പിടികൂടി കോഴിക്കോട് പോലീസിന് കൈമാറുകയായിരുന്നു. ബസ് പോലീസ് പിടിച്ചെടുത്തു.

മാസങ്ങൾക്ക് മുമ്പ് കല്ലട ബസിൽ വെച്ച് യാത്രക്കാരെ മർദിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരിയെ വഴിയിൽ ഉപേക്ഷിച്ച് ബസ് കടന്നുകളഞ്ഞ വാർത്തയും വന്നു. പിന്നാലെയാണ് ഡ്രൈവർ തന്നെ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്തയും വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *