കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം: രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

  • 5
    Shares

സീറോ മലബാർ സഭയിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിഷപ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ബിഷപ്പിന്റെ പ്രതികരണം

അന്വേഷണ സംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണമായും സഹികരിക്കും. എന്നാൽ കേരളാ പോലീസ് ഫോണിൽ പോലും തന്നോട് ബന്ധപ്പെട്ടിട്ടില്ല. സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. നിരപരാധിയാണെന്ന് പറഞ്ഞാൽ മാത്രം പോര, അത് തെളിയണമെന്നും ബിഷപ് പറഞ്ഞു

പീഡനം നടന്നുവെന്ന് ആരോപിക്കുന്ന കാലഘട്ടത്തിൽ ഈ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അവർ ഈ പരിപാടികളിൽ പങ്കെടുക്കുമായിരുന്നോവെന്ന് ബിഷപ് ചോദിക്കുന്നു. സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. സഭയ്ക്കുള്ളിൽ പ്രശ്‌നങ്ങളില്ലെന്നും ബിഷപ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *