പീഡനക്കേസ് പ്രതി വിയ്യൂർ ജയിലിൽ മരിച്ചു; തല്ലിക്കൊന്നതെന്ന് ബന്ധുക്കളുടെ ആരോപണം

  • 74
    Shares

വിയ്യൂർ ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പീഡനക്കേസ് പ്രതി മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശി അബ്ദുൽ മജീദാണ് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അബ്ദുൽ മജീദിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തി.

ജനുവരി 27നാണ് അബ്ദുൽ മജീദിനെ എറണാകുളം സബ് ജയിലിൽ നിന്ന് വിയ്യൂർ ജയിലിൽ എത്തിച്ചത്. 28ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു. പീഡനക്കേസിൽ 10 വർഷമാണ് അബ്ദുൽ മജീദ് ശിക്ഷിക്കപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *