കൊല്ലത്ത് പീഡനക്കേസ് പ്രതി ശിക്ഷ കേട്ട് കോടതി മുറിയിൽ ബോധം കെട്ടുവീണു
പീഡനക്കേസ് പ്രതി ശിക്ഷാവിധി കേട്ട് കോടതി മുറിയിൽ ബോധം കെട്ടുവീണു. കൊല്ലത്തെ ഫസ്റ്റ് അഡീഷണൽ പോക്സോ കോടതിയിലായിരുന്നു സംഭവം. മറ്റൊരു കേസിൽ സാക്ഷിയായി വന്ന ഡോക്ടർ ഇയാൾക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണ് പോക്സോ നിയമപ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴക്കും വിധിച്ചത്. വിധി കേട്ടയുടനെ ജയകുമാർ ബോധം കെട്ടുവീഴുകയായിരുന്നു.