കന്യാസ്ത്രീയുടെ പരാതി: ജലന്ധർ ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യും

  • 9
    Shares

തന്നെ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കുറവിലങ്ങാട് ഡിവൈഎസ്പി കെ സുഭാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും. പീഡനത്തിന് ഇരയായ കന്യാസ്ത്രീ നേരത്തെ സഭാ നേതൃത്വത്തിനും പരാതി നൽകിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മൊഴിയെടുത്തപ്പോൾ കന്യാസ്ത്രീ പോലീസിനോട് ഇക്കാര്യം ആവർത്തിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാ് കന്യാസ്ത്രീ പരാതി നൽകിയത്

എന്നാൽ പരാതി കർദിനാൾ മുക്കുകയായിരുന്നു. കൂടാതെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം നടത്തിയതായും വിശ്വാസികളുടെ സംഘടന പോലീസിന് പരാതി നൽകിയിരുന്നു. ബിഷപ്പിനെതിരായ ലൈംഗിക പീഡനാരോപണത്തിൽ ഉറച്ച് നിൽക്കുമെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *