വിദേശത്തേക്ക് കടന്ന പീഡനക്കേസ് പ്രതി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതറിയാതെ നാട്ടിലെത്തി; വിമാനത്താവളത്തിൽ നിന്ന് പോലീസ് പൊക്കി

  • 10
    Shares

വിദേശത്തേക്ക് കടന്ന പീഡനക്കേസ് പ്രതി തിരികെ നാട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടി. പാലക്കാട് തെക്കേപീടിക വീട്ടിൽ അൻഷിഫിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കേസിനാധാരമായ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ അൻഷിഫിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *