കന്യാസ്ത്രീയുടെ പരാതി കർദിനാൾ മറച്ചുവെച്ചുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി

  • 9
    Shares

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീ നൽകിയ പരാതി കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറച്ചുവെച്ചുവെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ കർദിനാളിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും

കർദിനാളിന് നൽകിയ പരാതിയുടെ പകർപ്പ് കന്യാസ്ത്രീ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ബലാത്സംഗ പരാതി അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന ഗുരുതര കുറ്റമാണ് കർദിനാൾ ആലഞ്ചേരി ചെയ്തത്. ഭൂമി വിവാദത്തിന് പിന്നാലെ കർദിനാൾ വീണ്ടുമൊരു വിവാദത്തിൽ ചെന്നു കുടുങ്ങിയതിൽ വിശ്വാസികൾക്കിടയിലും അമർഷം പുകയുന്നുണ്ട്

കർദിനാളിനെതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാനും പോലീസ് തയ്യാറാകുമെന്നാണ് അറിയുന്നത്. കുറുവിലങ്ങാട് പള്ളി വികാരി, പാലാ ബിഷപ്പ് എന്നിവർക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നൽകിയത്. ഇവരുടെ നിർദേശപ്രകാരമാണ് കന്യാസ്ത്രീ കർദിനാൾക്ക് പരാതി നൽകിയത്. പീഡനവിവരം ഒതുക്കി തീർക്കാനും കർദിനാൾ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *