ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ ഒളിവിൽ

Loading...
  • 9
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ ഒളിവിൽ പോയി. ഫാ ജയിംസ് എർത്തയിലാണ് ഒളിവിൽ പോയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു

സംഭവം വിവാദമായതിനെ തുടർന്ന് ഇയാൾക്കെതിരെ സിഎംഐ സഭ നടപടി സ്വീകരിച്ചിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും സ്‌കൂളുകളുടെ മാനേജർ പദവിയിൽ നിന്നും സഭ വൈദികനെ ഇന്നലെ നീക്കി. വൈദികനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ ഇയാൾ ഇടുക്കിയിൽ എത്തിയിട്ടില്ലെന്നാമ് പോലീസ് പറയുന്നത്.

പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കൊപ്പമുള്ള സിസ്റ്റർ അനുപമയെ വിളിച്ചാണ് ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചത്. പത്ത് ഏക്കർ സ്ഥലവും മഠവുമാണ് പരാതി പിൻവലിച്ചാൽ നൽകാമെന്ന് ഇയാൾ നൽകിയ വാഗ്ദാനം. ഇതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *