പീഡനക്കേസ്: ജലന്ധർ ബിഷപ്പിന്റെ ഫോൺ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

Loading...
  • 6
    Shares

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോൺ രേഖകൾ ഹാജരാക്കാൻ പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. എയർടെൽ, ബിഎസ്എൻഎൽ മൊബൈൽ കമ്പനികളോടാണ് രേഖകൾ ഹാജാരാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഈ മാസം 18ന് മുമ്പായി രേഖകൾ ഹാജരാക്കണമെന്നാണ് നിർദേശം

ബിഷപ്പിന്റെ 2014 മുതൽ 2016 വരെയുള്ള മൊബൈൽ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് അവർ തയ്യാറായിരുന്നില്ല. 2016ന് ശേഷമുള്ള രേഖകൾ വേണമെങ്കിൽ ഹാജരാക്കാമെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഇതേ തുടർന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ് അർധരാത്രിയിൽ അടക്കം തന്നെ ഫോണിൽ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *