ബിഷപിനെതിരെ നിർണായക മൊഴി; ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും

Loading...
  • 5
    Shares

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും. നിർണായകമായ മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് ഫ്രാങ്കോയെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുന്നത്. ജലന്ധറിലെ പാസ്റ്ററൽ സെന്ററിൽ അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്

2014 ൽ ബിഷപ് കന്യാസ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ പ്രാർഥന സംഗമത്തെ കുറിച്ച് കന്യാസ്ത്രീകൾ അന്വേഷണസംഘത്തിന് മൊഴി നൽകി. പ്രാർഥനയുടെ പേരിൽ അർധരാത്രിയിൽ പോലും ബിഷപ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതോടെയാണ് ഒടുവിൽ പ്രാർഥന പരിപാടി സഭ നിർത്തിവെച്ചത്.

ബിഷപിനെതിരെ ലൈംഗിക പീഡനപരാതി നൽകിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന മൊഴി. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറിലുള്ളത്.

മദർ ജനറാൾ ഉൾപ്പെടെ ആറ് കന്യാസ്ത്രീകളുടെ മൊഴിയാണ് അന്വേഷണസംഘം എടുത്തത്. ഇതിൽ നാല് പേർ ബിഷപ്പിനെതിരായി മൊഴി നൽകുകയായിരുന്നു. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാർഥന സംഗമത്തിനിടയിലാണ് ഇയാൾ കന്യാസ്ത്രീകളെ ഉപദ്രവിച്ചത്. കന്യാസ്ത്രീകളെ കൂടാതെ നാല് വൈദികരും ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *