കന്യാസ്ത്രീകളുടെ പ്രതിഷേധം ഗൗരവമായി കാണണമെന്ന് വിഎസ്; പോലീസ് ഇനിയും വൈകരുത്

  • 11
    Shares

ലൈംഗിക പീഡന കേസിൽ നീതി തേടി കന്യാസ്ത്രീകൾക്ക് പരസ്യമായി പ്രക്ഷോഭത്തിനിറങ്ങേണ്ടി വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വി എസ് അച്യുതാനന്ദൻ. പരാതി ലഭിച്ചിട്ടും ജലന്ധർ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ആരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ പ്രക്ഷോഭത്തിനിറങ്ങിയതെന്നും വാർത്താക്കുറിപ്പിൽ വി എസ് ചൂണ്ടിക്കാട്ടുന്നു

ഉന്നതസ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങൾക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാൽ ഇര അനുഭവിക്കുന്ന വലിയ സമർദമാണ്. അന്വേഷണ സംവിധാനങ്ങളിലേക്കും സമ്മർദം ചെന്നെത്തുന്നു എന്ന ധാരണ പരക്കുന്നവിധമാണ് അറസ്റ്റ് ചെയ്യലും ചോദ്യം ചെയ്യലും നീണ്ടുപോകുന്നത്. ഇരകൾക്ക് നീതി ലഭ്യമാക്കാൻ പോലീസ് ഇനിയും കാലതാമസം വരുത്തരുതെന്നും വി എസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *