രക്ഷിക്കണമേയെന്ന് പെൺകുട്ടി കരഞ്ഞുവിളിച്ചിട്ടും വിടാതെ ഖാസിമി; പ്രസംഗങ്ങൾ ആസിഫയെക്കുറിച്ചും നരകത്തെക്കുറിച്ചും വഴിതെറ്റുന്ന യുവതയെ കുറിച്ചും

  • 1K
    Shares

പതിനഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ കാറിൽ വനത്തിനുള്ളിലേക്ക് കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച എസ് ഡി പി ഐ മതപ്രഭാഷകനും ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗവുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവം പുറത്തായ ശേഷം ഇയാളെ ഇമാംസ് കൗൺസിലിൽ നിന്നും തൊളിക്കോട് മുസ്ലിം പള്ളി ചീഫ് ഇമാം സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവെന്നും തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഷഫീഖ് അൽ ഖാസിമിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് തൊളിക്കോട് ജമാഅത്ത് ഭാരവാഹികൾ പറയുന്നു. ഖാസിമിയെ പിടികൂടിയ നാട്ടുകാരോട് അടക്കം വിവരം അന്വേഷിച്ച ശേഷമാണ് ജമാഅത്ത് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

വനത്തിനുള്ളിൽ ദൂരൂഹ സാഹചര്യത്തിൽ ഇന്നോവ കാർ കണ്ടതോടെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ വന്നു നോക്കുകയായിരുന്നു. ഇവർ എത്തിയപ്പോൾ യൂനിഫോം ധരിച്ച പെൺകുട്ടി രക്ഷിക്കണേയെന്ന് കരഞ്ഞു നിലവിളിക്കുന്നതാണ് കണ്ടത്. പോലീസിൽ അറിയിക്കരുതെന്നും പെൺകുട്ടി കരഞ്ഞുപറയുന്നുണ്ടായിരുന്നു. ഖാസിമിയോട് ചോദിച്ചപ്പോൾ ഭാര്യയാണെന്നായിരുന്നു മറുപടി

സംശയം തോന്നിയ തൊഴിലുറപ്പ് തൊഴിലാളികൾ കൂടുതൽ പേരെ വിളിച്ചതോടെ ഇയാൾ വണ്ടി പെട്ടെന്ന് എടുത്ത് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ഈ തിരക്കിൽ കാറിന്റെ പുറകുഭാഗം മരത്തിൽ ചെന്നിടിക്കുകയും ചെയ്തു. നാട്ടുകാരാണ് പള്ളി ഭാരവാഹികളെ വിവരമറിയിച്ചതും.

പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്ര സംഘടനകളുടെ സഹയാത്രികനും പ്രചാരകനുമാണ് പീഡനവീരനായ ഖാസിമി. യുവതയുടെ പ്രണയം, നരകത്തിലെ നാരികൾ, വഴിതെറ്റുന്ന യുവത, പൊന്നുമോളെ മാപ്പ് ആസിഫ തുടങ്ങിയ പ്രഭാഷണങ്ങൾ ഇയാളുടേതാണ്. യുവാക്കൾക്കും യുവതികൾക്കും സദാചാരം പഠിപ്പിക്കലായിരുന്നു പ്രസംഗങ്ങൾ വഴി ഇയാൾ ചെയ്തിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *