ഭാര്യയെ കൊന്ന കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു

  • 24
    Shares

ഭാര്യ രശ്മിയെ കൊന്ന കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. ഡിവിഷൻ ബഞ്ചിന്റേതാണ് വിധി. കുറ്റം ചെയ്തുവെന്നതിന് തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു.

സോളാർ കേസിനൊപ്പമാണ് രശ്മിയുടെ മരണവും അന്വേഷണവിധേയമാക്കിയത്. രശ്മിയുടേത് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൊല്ലം സ്വദേശിയായ രശ്മിയെ ബിജു പ്രണയിച്ചാണ് വിവാഹം ചെയ്തത്. 2006 ഫെബ്രുവരി 4ന് രശ്മിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുഞ്ഞുവീണു മരിച്ചു എന്നാണ് ബിജു ബന്ധുക്കളോട് പറഞ്ഞിരുന്നത്. സരിതയുമായുള്ള ബന്ധത്തെ തുടർന്നാണ് രശ്മിയെ കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സരിതയുമായുള്ള ഉന്നതരുടെ അടുപ്പം മുതലെടുത്ത് കേസ് അട്ടിമറിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *