അധോലോക നായകൻ രവി പൂജാര അറസ്റ്റിലായതായി റിപ്പോർട്ടുകൾ

  • 15
    Shares

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന അധോലോക നായകൻ രവി പൂജാര അറസ്റ്റിലായതായി വാർത്തകൾ. സെനഗലിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. ഇത് പക്ഷേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാൽ പൂജാരയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗൽ അധികൃതരെ സമീപിക്കും

15 വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് തേടുന്നയാളാണ് രവി പൂജാര. ബംഗളൂരു പോലീസ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിവെച്ചത് രവി പൂജാരയുടെ നിർദേശത്തെ തുടർന്നായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിച്ച് രവി പൂജാര ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *