രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തി; നീ പോടാ റാസ്‌കൽ എന്ന് തിരിച്ചുവിരട്ടിയെന്ന് പി സി ജോർജ്

  • 19
    Shares

അധോലോക രാജാവ് രവി പൂജാരി അറസ്റ്റിലായതിന് പിന്നാലെ വെളിപ്പെടുത്തലുമായി പി സി ജോർജ് എംഎൽഎ. രവി പൂജാരി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പി സി ജോർജ് പറയുന്നത്. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നുള്ള ഇന്റർനെറ്റ് കോളിലായിരുന്നു ഭീഷണി

തന്നെയും തന്റെ രണ്ട് മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നാണ് അയാൾ പറഞ്ഞു. നിങ്ങൾക്കയച്ച മെസേജ് കണ്ടില്ലേയെന്ന് അയാൾ ചോദിച്ചു. വായിക്കാൻ സമയം കിട്ടിയില്ല ക്ഷമിക്കണം എന്ന് താൻ പറഞ്ഞു. അപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ പറഞ്ഞു. ഇതോടെ നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് വേണ്ടെടാ റാസ്‌കൽ എന്ന് ഞാനും മറുപടി നൽകിയെന്ന് പി സി ജോർജ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *