കള്ളവോട്ട് നടന്ന കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ്

കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. നാളെ വൈകുന്നേരം വരെ പരസ്യ പ്രചാരണത്തിന് അനുമതി നൽകിയിട്ടുണ്ട്.

കാസർകോട് മണ്ഡലത്തിലെ പിലാത്തറ 19ാം നമ്പർ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് എച്ച് എസ് നോർത്ത് ബ്ലോക്കിലെ 69 ബൂത്ത് നമ്പർ, ബൂത്ത് നമ്പർ 70 ജമാഅത്ത് എച്ച് എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങിളിലും കണ്ണൂർ മണ്ഡലത്തിലെ തളിപറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലാണ് റീ പോളിംഗ്.

സംസ്ഥാനത്ത് ഇതാദ്യമായാണ് കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് നടത്തുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാകും പോളിംഗ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *