ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 2683.18 കോടി രൂപ; ലക്ഷ്യം സമഗ്ര പുനർനിർമാണമെന്നും മുഖ്യമന്ത്രി

  • 10
    Shares

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 2683.18 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 688.48 കോടി രൂപ ചെലവഴിച്ചു. നിലവിൽ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീർക്കാനാകു. 31,000 കോടി രൂപ പുനർനിർമാണത്തിന് ആവശ്യമുണ്ടെന്നാണ് യു എൻ ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പണം സ്വരൂപിക്കുക എളുപ്പമല്ല. അതിനുവേണ്ട വിവിധ തരത്തിലുള്ള വിഭവസമാഹരണ രീതികൾ ആവിഷ്‌കരിക്കേണ്ടി വരും

ശാസ്ത്രീയമായ പഠനങ്ങളുടെയും വിദഗ്ധരുടെ അറിവും പരിചയവും കൂടി പരിഗണിച്ചാകും പുനർനിർമാണം നടത്തുക. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ തകർന്നുപോകാത്ത നിർമാണങ്ങളാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഭൂമിശാസ്ത്രപരവും പാരിസ്ഥിതകവുമായ സവിശേഷതകളെ ഉൾക്കൊണ്ടായിരിക്കും നിർമാണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളുടെ സംരക്ഷണം പ്രധാനമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തിന്റെ പൂർണരൂപം

Press Meet

Posted by Chief Minister's Office, Kerala on Thursday, 29 November 2018


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *