മദ്യത്തിൽ മുങ്ങി മലയാളി; എട്ട് ദിവസത്തിൽ നടന്നത് 487 കോടിയുടെ വിൽപ്പന, ഒന്നാം സ്ഥാനം ഇരിങ്ങാലക്കുടക്ക്
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ്. കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ അധിക മദ്യവിൽപ്പനയാണ് ഇത്തവണ നടന്നത്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 487 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
ഉത്രാട നാളിൽ മാത്രം 90.32 കോടിയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇത് 88 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. ഉത്രാട നാളിൽ 1.44 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റഴിച്ചത്. ആലപ്പുഴ കച്ചേരിപ്പടി ജംഗ്ഷനിലെ ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട് ലെറ്റ് മൂന്നാം സ്ഥാനത്തുമാണ്.