Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ചുവന്ന വസ്ത്രം ധരിച്ചവർക്ക് നേരെ തലശ്ശേരിയിൽ ആർ എസ് എസ് ആക്രമണം; പിഞ്ചുകുഞ്ഞടക്കം 10 പേർക്ക് പരുക്ക്

RSS (1 )

Kerala

ചുവന്ന വസ്ത്രം ധരിച്ചവർക്ക് നേരെ തലശ്ശേരിയിൽ ആർ എസ് എസ് ആക്രമണം; പിഞ്ചുകുഞ്ഞടക്കം 10 പേർക്ക് പരുക്ക്

തലശ്ശേരി: ചുവപ്പ് വസ്ത്രം ധരിച്ചു വന്നവർക്ക് നേരെ തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് ആർ എസ് എസ് അഴിച്ചുവിട്ട ആക്രമണത്തിൽ പിഞ്ചു കുഞ്ഞടക്കം 10 പേർക്ക് പരുക്ക്. ജഗന്നാഥ ക്ഷേത്രം ഉത്സവത്തോട് അനുബന്ധിച്ചാണ് ആർ എസ് എസ് പ്രവർത്തകരുടെ ആക്രമണം. പരുക്കറ്റ നാല് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ പത്ത് പേർ തലശ്ശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

RSS (1)

കതിരൂർ പുല്ലോട്ടുകാവിന് സമീപത്ത് നിന്നും ഉത്സവം കാണാനെത്തിയ ഒരു കുടുംബത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം. ഇവർ ധരിച്ചിരുന്നത് ചുവന്ന വസ്ത്രമായിരുന്നു എന്നതാണ് ആക്രമിക്കാൻ കാരണമായത്. ബോംബ് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആർ എസ് എസ് പ്രവർത്തകർ ഈ കുടുംബത്തെ ആക്രമിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് അമ്മയുടെ കൈയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള ദക്ഷക്ക് പരുക്കേറ്റത്. നിവേദ് കൊട്ടപ്പൊയിലിന്റെ മകളാണ് ദക്ഷ. സ്ത്രീകളടക്കമുള്ള കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് 9 പേർക്ക് പരുക്കേറ്റത്.

RSS (3)

ദക്ഷക്ക് പുറമെ ദിപിൻ(17), വിജേഷ്(37), ഷെറിൻ ലാൽ(25), ജിവിൻ(23), അതുൽ(19), നിഖിൽ(24), അഭിഷേക്(17), വൈശാഖ്(22), രഖിൻ(25) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
രാത്രി 11.30 ഓടെയാണ് ക്ഷേത്ര പരിസരത്ത് ആർ എസ് എസ് പ്രവർത്തകർ ഭീതി അഴിച്ചുവിട്ടത്. സിപിഐഎം പ്രവർത്തകരെ പിന്നീട് തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നിർമിച്ച ചന്തക്ക് നേരെയും ബോംബേറുണ്ടായി. കടകൾ അടിച്ചുതകർക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെ സിപിഐഎം അപലപിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top