ആശങ്ക വഴി മാറുന്നു; ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

  • 21
    Shares

ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ന്യൂനമർദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് റെഡ് അലർട്ട് പിൻവലിച്ചിരിക്കുന്നത്. കടുത്ത ആശങ്കയാണ് ഇതോടെ വഴിമാറുന്നത്

ന്യൂനമർദത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ കാറ്റിന്റെ ദിശ സംസ്ഥാനത്തിന് കൂടുതൽ ഭീഷണിയായേക്കില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.

ഇന്ന് രാവിലെ ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്റിൽ 50 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *