അതിശക്തമായ മഴക്ക് സാധ്യത; സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട്

  • 28
    Shares

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴക്ക് സാധ്യതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് ദുരന്തനിവാരണ സേന എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലർട്ടും പ്രഖ്യാപിച്ചു

എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലർട്ടും 14 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാകും അതിശക്തമായ മഴയുണ്ടാകുക. രണ്ട് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാല് പേരെ കാണാതായി.

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. രാത്രി 7 മണി മുതൽ രാവിലെ ഏഴ് മണി വരെ മലയോര മേഖലകളിലേക്കുള്ള യാത്ര പരിമതപ്പെടുത്താൻ നിർദേശം നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഓഗസ്റ്റ് 11, 12, 15 തീയതികളിൽ ശക്തമായ മഴയും 13, 14 തീയതികളിൽ അതിശക്തമായ മഴയും ലഭിക്കും. കേരളാ കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂർ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *