മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത് 27 പേർക്ക്; മഴ ഏതാനും ദിവസങ്ങൾ കൂടി തുടരും

  • 27
    Shares

സംസ്ഥാനത്ത് മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ദുരന്തനിവാരണ സേന റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സംസ്ഥാനത്ത് 27 പേർക്കാണ് ജീവൻ പൊലിഞ്ഞത്.

വയനാട്ടിൽ ഈ മാസം 14 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പതിനാലാം തീയതി വരെയാണ് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ല ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. മറ്റു ജില്ലകളുമായി വയനാടിനെ ബന്ധിപ്പിക്കുന്ന പാതകൾ പൂർണമായും ഭാഗികമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിൽ 13ാം തീയതി വരെ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ 13ാം തീയതി വരെയാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ ശനിയാഴ്ച വരെയാണ് റെഡ് അലർട്ട്

മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലായി 65,00 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചു. ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിലുള്ളത്. 48 പേരടങ്ങുന്ന സംഘം രാവിലെ വയനാട്ടിൽ എത്തിച്ചിരുന്നു.

വയനാട്ടിൽ ആകെ 107 ദുരിതാശ്വാസ ക്യാമ്പുകൾ തുടർന്നു. എറണാകുളം 58, ഇടുക്കി 10, കണ്ണൂർ 10, കോഴിക്കോട് 17, മലപ്പുറം 12, ആലപ്പുഴ 15, പാലക്കാട് 18, തൃശ്ശൂർ 13ും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 12 പേർ ഇടുക്കിയിൽ മരിച്ചു. മലപ്പുറത്ത് ആറ് പേരും എറണാകുളത്ത് 2 പേരും കോഴിക്കോട് ഒരാളും വയനാട്ടിൽ നാല് പേരും കണ്ണൂരിൽ 2 പേരും മരിച്ചു.

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *