സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലർട്ട്; മുല്ലപ്പെരിയാറിലും ഇടമലയാറിലും സംഭരണശേഷി കവിഞ്ഞു

  • 87
    Shares

തിരുവനന്തപുരം: പേമാരി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടും. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ, നാവിക, കരസേനകളുടെ സഹായം തേടാനും കലക്ടർമാരെ സഹായിക്കാൻ സ്‌പെഷ്യൽ ഓഫീസർമാരെ നിയോഗിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയായ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെടാൻ തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിക്കാൻ യോഗത്തിൽ തീരുമാനമായി. ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗം വിലയിരുത്തിയത്. കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം നേരത്തെ തമിഴ്‌നാട് തള്ളിയിരുന്നു.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയായി. ഇടമലയാറിൽ സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയർന്നു. നിലവിൽ 169.1 അടിയാണ് ജലനിരപ്പ്. അപ്പർകുട്ടനാട് പ്രളയഭീതിയിലാണ്. കോട്ടയം, ആലപ്പുഴ, തിരുവല്ല മേഖലകളിൽ നാവിക സേന ക്യാമ്പുകൾ ആരംഭിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *