എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഇന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ചയും റെഡ് അലർട്ട്; ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റിമീറ്ററിലധികം മഴ ഈ ജില്ലകളിൽ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം ശക്തിപ്രാപിച്ച് ബംഗാൾ-ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്രാപിക്കും. 15, 16 തീയതികളിൽ ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. 17ന് ശേഷം മഴ കുറയുമെന്നാണ് പ്രവചനം