സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദേശം
മഴ അതീതീവ്രമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴ ഈ ജില്ലകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ആഗസ്റ്റ് 09,10,11,13 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾആഗസ്റ്റ് 09ന് എറണാകുളം , ഇടുക്കി,…
Posted by Kerala State Disaster Management Authority – KSDMA on Friday, August 9, 2019