പന്ത്രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

  • 44
    Shares

തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയെ തുടർന്ന് പന്ത്രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു. ഇടുക്കി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം കാസർകോട് ജില്ലകളിൽ ആഗസ്റ്റ് 16 വരെയാണ് റെഡ് അലർട്ട്. ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആഗസ്റ്റ് 15 വരെ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. ബുധനാഴ്ച മാത്രം ആറ് പേരാണ് മരിച്ചത്. ഇന്ന് 4 പേർക്കും ജീവൻ നഷ്ടപ്പെട്ടു. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.

സംസ്ഥാനത്തെ 33 ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടി വന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടി തുറന്നതോടെ ഇടുക്കി ചെറുതോണി ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. സെക്കന്റിൽ പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *