പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചെണ്ണം, വിരമിക്കൽ പ്രായം 60 ആക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശ

സർക്കർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറയ്ക്കണമെന്ന് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശ. വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി 60 ആക്കണം. എല്ലാ ശനിയാഴ്ചയും അവധി നൽകണം. അതേസമയം പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം.

ശനിയാഴ്ച അവധി നൽകുന്നതിന് പകരം ഓഫീസ് പ്രവർത്തനം 9 മുതൽ 5.30 വരെയാക്കണം. ഉച്ചയൂണീന് ഒന്നിനും രണ്ടിനും ഇടയിൽ അരമണിക്കൂർ സമയം നൽകണം. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം

ജീവനക്കാർക്ക് വർഷത്തിൽ 12 കാഷ്വൽ ലീവ് മതി. മറ്റ് അവധികളെ പൊതു അവധികൾ, പ്രത്യേക അവധികൾ, നിയന്ത്രിത അവധികളായി തിരിക്കണം. ഒമ്പത് പൊതു അവധി മതി. മറ്റുള്ളവരെ പ്രത്യേക അവധികളായിരിക്കണം. പ്രത്യേക അവധികളിൽ ഒരാൾക്ക് എട്ടെണ്ണത്തിനേ അവകാശമുണ്ടാകുക. നിയന്ത്രിത അവധികൾ ഇപ്പോഴത്തെ പോലെ നിലനിർത്തണം

ഓഫീസുകൾ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌കൂൾ തുറക്കണം. എട്ട് മണിക്കെങ്കിലും സ്‌കൂൾ തുറക്കണമെന്നാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 40 ൽ നിന്ന് 32 ആയി കുറയ്ക്കണം. കുറഞ്ഞ പ്രായം 19 ആക്കണമെന്നും ശുപാർശയിൽ പറയുന്നു. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പാക്കണമോ വേണ്ടയോ എന്നതിൽ സർക്കാരിന് തീരുമാനമെടുക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *