മകളെ പീഡിപ്പിച്ച കേസിൽ പീരുമേട് ജയിലിൽ കഴിയുന്ന പ്രതി ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഇടുക്കി പീരുമേടിൽ ജയിൽ പുള്ളി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളിയാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ജയിലിൽ കഴിയുന്നത്. ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ച ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
നാല് മാസം മുമ്പാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യത്തിലെടുക്കാൻ ആരുമില്ലാത്തതിനാൽ ജയിലിൽ തന്നെ തുടരുകയായിരുന്നു