കന്യാസ്ത്രീയെ ഫ്രാങ്കോ രണ്ട് തവണ ബലാത്സംഗം ചെയ്തു; റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

  • 22
    Shares

പരാതി നൽകിയ കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ മഠത്തിൽ വെച്ച് രണ്ട് തവണ ബലാത്സംഗം ചെയ്തതായി റിമാൻഡ് റിപ്പോർട്ട്. ബിഷപിന്റെ അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. എതിർത്താൽ സഭ വിടേണ്ടിവരുമെന്ന കന്യാസ്ത്രീയുടെ അവസ്ഥയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

പണവും പാരിതോഷികവും വാഗ്ദാനങ്ങളും നൽകി കന്യാസ്ത്രീയുടെ പരാതി അട്ടിമറിക്കാനും ശ്രമിച്ചു. ഇടയനൊപ്പം ഒരു ദിനം എന്ന പരിപാടിയുടെ മറവിൽ കന്യാസ്ത്രീകളോട് ബിഷപിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു

അനധികൃതമായി തടവിൽ വെക്കുക, ബലാത്സംഗം, അസ്വാഭാവിക ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *