തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ല; സബ് കലക്ടറെ അധിക്ഷേപിച്ച് സംസാരിച്ച എംഎൽഎയോട് വിശദീകരണം തേടുമെന്ന് സിപിഎം

Loading...
  • 53
    Shares

മൂന്നാറിൽ സബ് കലക്ടർ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം. എസ് രാജേന്ദ്രനിൽ നിന്ന് വിശദീകരണം തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ സിപിഐയും രംഗത്തെത്തി. എംഎൽഎയുടെത് പദവിക്ക് നിരക്കാത്ത പെരുമാറ്റം. അനധികൃത നിർമാണത്തിന് കൂട്ടുനിൽക്കാനാകില്ല. എംഎൽഎയെ പാർട്ടി നിയന്ത്രിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ ആവശ്യപ്പെട്ടു.

മൂന്നാർ പുഴയുടെ തീരത്ത് പഞ്ചായത്ത് അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചും പഞ്ചായത്ത് നിർമാണം തുടരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സബ് കലക്ടറും എംഎൽഎയും തമ്മിൽ തർക്കത്തിനിടയാക്കിയത്. രേണുരാജ് ബുദ്ധിയില്ലാത്തവളാണെന്നത് അടക്കമുള്ള അധിക്ഷേപമാണ് എംഎൽഎ നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *