അവൾ ബുദ്ധിയില്ലാത്തവള്, അധിക്ഷേപവുമായി രാജേന്ദ്രൻ എംഎൽഎ; പരാതി നൽകുമെന്ന് രേണുരാജ്

Loading...
  • 43
    Shares

തന്നെ പരസ്യമായി അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുമെന്ന് ദേവികുളം സബ് കലക്ടർ രേണുരാജ്. അനധികൃത നിർമാണം തടയാൻ ചെന്നപ്പോൾ വനിതയാണെന്ന രീതിയിൽ അധിക്ഷേപിച്ച് സംസാരിച്ചതായാണ് രേണുരാജ് പറയുന്നത്.

കെട്ടിട നിർമാണം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടും അത് അവഗണിച്ച് മുന്നോട്ടുപോയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. കെ ഡി എച്ച് പി കമ്പനി പാർക്കിംഗിനായി അനുവദിച്ച പുഴയുടെ തീരത്ത് എൻ ഒ സി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന നിർമാണത്തിനായി സ്റ്റോപ് മെമ്മോ നൽകിയത്. ഇതിന് ശേഷവും പണികൾ തുടർന്നതിനാലാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുക

പഞ്ചായത്തിന്റെ നിർമാണങ്ങൾ തടയാൻ സബ് കലക്ടർക്ക് അധികാരമില്ലെന്നായിരുന്നു എസ് രാജേന്ദ്രൻ എംഎൽഎയുടെ വാക്കുകൾ. അവൾ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവൾ, കലക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കലക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകു എന്നായിരുന്നു രാജേന്ദ്രന്റെ അധിക്ഷേപം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *