കള്ളവോട്ട്: സംസ്ഥാനത്തെ മൂന്ന് ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ തീരുമാനം

സംസ്ഥാനത്തെ മൂന്ന് ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കണ്ണൂർ മണ്ഡലത്തിലെ രണ്ട് ബൂത്തുകളും കാസർകോട് മണ്ഡലത്തിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ് നടത്താൻ ഇന്ന് തീരുമാനിച്ചത്.

കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. കണ്ണൂർ മണ്ഡലത്തിലെ ധർമടം ബൂത്ത് നമ്പർ 52, 53, കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂരിലെ ബൂത്ത് നമ്പർ 48ലുമാണ് റീ പോളിംഗ്. നേരത്തെ നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഇതോടെ ഏഴ് ബൂത്തുകളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *